മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ച വയോധികന്‍റെ മൃതദേഹം ബന്ധുക്കളെ തേടി മോർച്ചറിയിൽ. മലപ്പുറം കോട്ടപ്പടി ബസ് സ്റ്റോപ്പിൽ അസുഖബാധിതനായി കിടന്ന ഇദ്ദേഹത്തെ നാട്ടുകാരും സന്നദ്ധപ്രവർത്തകരും ചേർന്ന് കോട്ടപ്പടി താലൂക്ക് ആശുപത്രിയിലാക്കുകയായിരുന്നു. മോഹനൻ ചാമക്കാലയാണ് തന്‍റെ പേരെന്നും മലപ്പുറം പുത്തനത്താണിയിലാണ് താമസമെന്നും രമണി, ഗീത, ഓമന എന്നിവർ മക്കളാണെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. 60ന് മുകളിൽ പ്രായം തോന്നിക്കുന്ന ഇദ്ദേഹത്തെക്കുറിച്ച് പുത്തനത്താണിയിൽ അന്വേഷിച്ചെങ്കിലും വിവരം ലഭിച്ചില്ല. കോട്ടക്കൽ ചങ്കുവെട്ടിയിൽ ദീർഘകാലം കടത്തിണ്ണയിലും മറ്റും താമസിച്ചിരുന്നതായും ഇടുക്കി തൊടുപുഴ സ്വദേശിയാണെന്നും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ പറയുന്നു. മക്കളെ വയനാട്ടിലേക്ക് വിവാഹം കഴിച്ചയച്ചതായും അദ്ദേഹം പറഞ്ഞു. ജൂലൈ 20നാണ് ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നുതന്നെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സമൂഹമാധ്യമങ്ങൾ വഴി ഉൾപ്പെടെ ബന്ധുക്കളെ കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. വാർധക്യസഹജമായ അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച മരിച്ചു. ഇദ്ദേഹത്തെക്കുറിച്ച് അറിയുന്നവർ 0483 2766852 (മഞ്ചേരി പൊലീസ് സ്റ്റേഷൻ), 8129848660 (ട്രോമകെയർ). mpg aslm1 mpd mohanan മോഹനൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.