'ഹിരോസാക്കി' കാമ്പയിന്‍

കോഡൂര്‍: യുദ്ധവിരുദ്ധ അവബോധം സൃഷ്ടിക്കാൻ ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാർഥികൾ ഹിരോഷിമ, നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. ഹൈസ്കൂളിലെ സാമൂഹിക ശാസ്ത്ര ക്ലബ്​ സംഘടിപ്പിച്ച കാമ്പയിന്റെ ഭാഗമായി യുദ്ധവിരുദ്ധ പ്രതിജ്ഞ, ഡിജിറ്റല്‍ പോസ്റ്റര്‍ നിര്‍മാണം, വാര്‍ത്തവായന, കാന്‍വാസില്‍ യുദ്ധവിരുദ്ധ സന്ദേശം എഴുതല്‍ എന്നിവ നടന്നു. കാമ്പയിന്‍ പ്രധാനാധ്യാപകന്‍ പി. മുഹമ്മദ് അബ്ദുന്നാസര്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി വി. അബ്ദുറഊഫ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ എന്‍.കെ. അന്‍വര്‍, കെ. സമീറലി, എ.കെ. ഫസലുറഹ്മാന്‍, എം.സി. മെഹബൂബ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.