പെരിന്തൽമണ്ണ: ജില്ല ആശുപത്രിയിൽ മെഡിക്കൽ റെക്കോഡ് ലൈബ്രേറിയൻ ചുമതലയേറ്റു. 2015ൽ സൃഷ്ടിച്ച തസ്തികയിൽ ഇതുവരെ നിയമനം നടത്തിയിരുന്നില്ല. മെഡിക്കൽ ബോർഡിന്‍റെ കോഓഡിനേഷനും രേഖകളുടെ സൂക്ഷിപ്പുമെല്ലാമാണ് ഇവരുടെ ചുമതല. ഓഫിസിലെ താൽക്കാലിക ക്ലർക്കിനെ വെച്ചാണ് മെഡിക്കൽ ബോർഡ് നടത്തിയിരുന്നത്. മാസത്തിൽ രണ്ടുതവണ മെഡിക്കൽ ബോർഡ് നടത്തുന്നുണ്ട്. കണ്ണ് വിഭാഗം, ഓർത്തോപീഡിക്, ജനറൽ മെഡിസിൻ, സർജറി തുടങ്ങിയ സ്പെഷാലിറ്റി വിഭാഗങ്ങൾ ജില്ല ആശുപത്രിയിൽ ഉണ്ടെങ്കിലും സെക്യാട്രി വിഭാഗമില്ല. ബോർഡ് കൂടാൻ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് സൈക്യാട്രി ഡോക്ടറെ സൗകര്യാനുസരണം വരുത്താറാണ് പതിവ്. വിവിധ ശാരീരിക വെല്ലുവിളികളുള്ളവർക്ക് അക്കാര്യം ഔദ്യോഗികമായി രേഖപ്പെടുത്തി സർട്ടിഫിക്കറ്റ് നൽകാനാണ് മെഡിക്കൽ ബോർഡ്. എല്ലാ ജില്ല ആശുപത്രികളിലും ഇത് വ്യവസ്ഥാപിതമായി നടക്കുന്നുണ്ട്. പാലക്കാട് സ്വദേശിനിയാണ് പുതിയ മെഡിക്കൽ റെക്കോഡ് ലൈബ്രേറിയൻ. വേറെ ആശുപത്രിയിൽ ചുമതല നൽകാനിരിക്കെ ആരോഗ്യ വകുപ്പ് ഇപെട്ടാണ് പെരിന്തൽമണ്ണയിലേക്ക് മാറ്റിയത്. ........................................ പുതിയ ബ്ലോക്കിലെ മുകൾനിലയിൽ പേ വാർഡ് വേണമെന്നാവശ്യം പെരിന്തൽമണ്ണ: ജില്ല ആശുപത്രിയിൽ കെ.എച്ച്.ആർ.ഡബ്ല്യു.എസിന്‍റെ കാലാഹരണപ്പെട്ട പഴയ പേ വാർഡ് പൊളിച്ച് കെട്ടിടം നിർമിച്ചാൽ അതേ കെട്ടിടത്തിന്‍റെ മുകളിൽ പേ വാർഡ് നിർമിക്കാൻ അനുമതി ലഭിക്കണമെന്നും പേ വാർഡ് സൊസൈറ്റി സ്വന്തമായി നിർമിക്കാമെന്നും ആവശ്യം. കെ.എച്ച്.ആർ.ഡബ്ല്യു.എസ് അധികൃതരാണ് ജില്ല ആശുപത്രിയോടും ആരോഗ്യ വകുപ്പിനോടും ഇക്കാര്യം ആവശ്യപ്പെട്ടത്. ഇക്കാര്യം ഉന്നയിച്ച് ആരോഗ്യ ഡയറക്ടർക്ക് കത്ത് നൽകി. 10 വർഷമായി ഉപയോഗിക്കാതെ അപകടാവസ്ഥയിലാണ് നിലവിലെ കെ.എച്ച്.ആർ.ഡബ്ല്യു.എസ് പേ വാർഡ്. ഇത് പൊളിച്ചാൽ മാത്രമേ എൻ.എച്ച്.എം 1.04 കോടി രൂപ മുടക്കി നിർമിക്കുന്ന പുതിയ കെട്ടിടത്തിന്‍റെ പ്രവൃത്തി തുടങ്ങാനാവൂ. പലവട്ടം ചർച്ച നടത്തിയപ്പോൾ പുതുതായി നിർമിക്കുന്ന കെട്ടിടത്തിൽ എ.സി.ആർ ലാബ് നടത്താൻ മുറി ലഭിച്ചാൽ മതിയെന്ന ധാരണയിലെത്തിയിരുന്നു. എന്നാൽ, കെ.എച്ച്.ആർ.ഡബ്ല്യു.എസ് റീജനൽ മാനേജർ, ഡി.പി.എം എന്നിവരടക്കം പങ്കെടുത്ത യോഗത്തിലാണ് ഒടുവിൽ കെട്ടിടത്തിന്‍റെ ഏറ്റവും മുകൾ നിലയിൽ പേ വാർഡ് നിർമിക്കാൻ അനുമതി വേണമെന്ന് ഉന്നയിച്ചത്. കാലഹരണപ്പെട്ട കെട്ടിടം കെ.എച്ച്.ആർ.ഡബ്ല്യു.എസ്തന്നെ പൊളിച്ചുനീക്കാമെന്നും ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.