വ്യാപാരി ദിനാചരണം

പെരിന്തൽമണ്ണ: മർച്ചന്‍റ്​സ് യൂത്ത് വിങ്ങിന്‍റെ ആഭിമുഖ്യത്തിൽ വ്യാപാരി ദിനം ആചരിച്ചു. പോസ്റ്റൽ വകുപ്പുമായി സഹകരിച്ച് നടത്തിയ അപകട മരണ, ചികിത്സ ഇൻഷുറൻസ് ക്യാമ്പ് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡന്‍റ് പി.ടി.എസ് മൂസു ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് ചമയം ബാപ്പു അധ്യക്ഷത വഹിച്ചു. കെ.എം. അച്യുതൻ, ഇ. ചന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജീവകാരുണ്യ പ്രവർത്തകൻ പസഫിക് വാലി ട്രസ്റ്റ് ചെയർമാൻ സലാം അത്തിക്കറുശ്ശിയെ ഉപഹാരം നൽകി അനുമോദിച്ചു. ഇന്ത്യൻ പോസ്റ്റ് പേമെന്‍റ് ബാങ്ക് സീനിയർ മാനേജർ ആർ. ശ്യാം പ്രസാദ് ഇൻഷുറൻസ് പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. ഫസൽ മലബാർ സെക്രട്ടറി കാജാ മുഹിയിദ്ദീൻ, ഷമീം, ഷബീർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഷാലിമാർ ഷൗക്കത്ത്, വനിത വിങ്​ ജില്ല പ്രസിഡന്‍റ് ജമീല ഇസ്സുദ്ദീൻ, ട്രഷറർ സി.പി. മുഹമ്മദ് ഇഖ്ബാൽ, യൂസുഫ് രാമപുരം, പി.പി. സെയ്​തലവി, ലത്തീഫ്, കെ.പി. ഉമ്മർ, ഹാരിസ് ഇന്ത്യൻ, ഗഫൂർ, ഷൈജൽ, ഒമർ എന്നിവർ സംസാരിച്ചു. പടം mcpmna 4 vyaparidinam പെരിന്തൽമണ്ണയിൽ മർച്ചന്‍റ്​സ് യൂത്ത് വിങ്ങിന്‍റെ ആഭിമുഖ്യത്തിൽ നടത്തിയ വ്യാപാര ദിനാചരണം പി.ടി.എസ് മൂസു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.