'പിങ്ക് പവർ' ബോധവത്​കരണ പരിപാടി

കുന്നക്കാവ്​: ടീൻ ഇന്ത്യ പെരിന്തൽമണ്ണ ഏരിയ കമ്മിറ്റി എത്തിക്കൽ മെഡിക്കൽ ഫോറവുമായി സഹകരിച്ച്​ കൗമാരക്കാരായ പെൺകുട്ടികൾക്ക് സംഘടിപ്പിച്ചു. കുന്നക്കാവ് അൽമദ്​റസത്തുൽ ഇസ്​ലാമിയയിൽ നടന്ന പരിപാടി ഏലംകുളം ഗ്രാമപഞ്ചായത്ത്​ അംഗം പി. സൽമ ഉദ്ഘാടനം ചെയ്തു. കുന്നക്കാവ് ഹിൽടോപ് പബ്ലിക് സ്കൂൾ വൈസ് പ്രിൻസിപ്പൽ റഅ്​ഫത്ത് മുഹമ്മദ്​ അധ്യക്ഷത വഹിച്ചു. ഡോ. സജീല, ഡോ. നജീദ എന്നിവർ ക്ലാസ്​ നയിച്ചു. ഏരിയ കോഓഡിനേറ്റർ സാലിമ നസീർ, നസ്മിയ, നിഹ്​ല, തഹാനിയ എന്നിവർ വിവിധ സെഷനുകൾ അവതരിപ്പിച്ചു. ഖുർആൻ മുഴുവൻ ഹൃദിസ്ഥമാക്കിയ അഫ്രിൻ, നുഹ ജെബിൻ, അമൽ സക്കരിയ, ദിൽന എന്നിവരെ ആദരിച്ചു. mc teen india ടീൻ ഇന്ത്യ പെരിന്തൽമണ്ണ ഏരിയ കമ്മിറ്റി എത്തിക്കൽ മെഡിക്കൽ ഫോറവുമായി സഹകരിച്ച്​ സംഘടിപ്പിച്ച ഏലംകുളം ഗ്രാമപഞ്ചായത്ത്​ അംഗം പി. സൽമ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.