പുലാമന്തോൾ: സംഘ്പരിപരിവാർ ഫാഷിസ്റ്റ് ശക്തികൾക്കെതിരെ കർഷകസംഘം, സി.ഐ.ടി.യു, കർഷക തൊഴിലാളി യൂനിയൻ എന്നീ മൂന്ന് സംഘടനകളെയും സംയോജിപ്പിച്ച് രൂപം കൊടുത്ത സാമൂഹിക് ജാഗരൺ സമിതിയുടെ നേതൃത്വത്തിൽ കാൽനട പ്രചാരണ ജാഥ നടത്തി. കർഷക തൊഴിലാളി യൂനിയൻ ജില്ല കമ്മിറ്റി അംഗം എം.കെ. ശ്രീധരൻ ജാഥ ഉദ്ഘാടനം ചെയ്തു. സി.പി.എം പുലാമന്തോൾ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.പി. മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു നേതാവ് അറുമുഖൻ, കർഷകസംഘം നേതാവ് വാസുദേവൻ എന്നിവർ സംസാരിച്ചു. ചുമട്ടുതൊഴിലാളി യൂനിയൻ പെരിന്തൽമണ്ണ ഏരിയ പ്രസിഡന്‍റ് സി.ടി. മുസ്തഫ സ്വാഗതം പറഞ്ഞു. പാലൂരിൽ നടന്ന സ്വീകരണ യോഗത്തിൽ സി.ഐ.ടി.യു നേതാവ് എം.വി. കുട്ടിശങ്കരൻ, കെ.സി.ഇ.യു ഏരിയ സെക്രട്ടറി കെ. അബൂബക്കർ എന്നിവർ സംസാരിച്ചു. ചെമ്മലശ്ശേരിയിൽ നടന്ന സമാപന സമ്മേളനം സി.പി.എം ഏരിയ സെന്‍റർ അംഗം വി.പി. മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയതു. സി.പി.എം കുരുവമ്പലം എൽ.സി സെക്രട്ടറി സുബ്രഹ്മണ്യൻ, അനിയൻ പുളിക്കീഴ്, ബാവ ബഷീർ എന്നിവർ സംസാരിച്ചു. ജാഥ ക്യാപ്റ്റൻ സി. രവീന്ദ്രനാഥ്, വൈസ് ക്യാപ്റ്റൻ അനിയൻ പുളിക്കീഴ്, ജാഥ മാനേജർ കെ. ഗോപാലൻ എന്നിവർ നേതൃത്വം നൽകി. MCPML: Samuhik Jagaran jadha. (പടം : ഇടത് തൊഴിലാളി സംഘടനകൾ നടത്തിയ സാമൂഹിക് ജാഗരൺ കാൽനട പ്രചാരണജാഥ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.