വിജയികളെ അനുമോദിച്ചു

മുള്ള്യാകുർശി: എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.ഇ പരീക്ഷയിൽ വിജയം നേടിയ വിദ്യാർഥികളെ വെൽഫെയർ പാർട്ടി മുള്ള്യാകുർശി യൂനിറ്റ് അനുമോദിച്ചു. വാർഡ് അംഗം സലാം മാസ്റ്റർ ഉദ്​ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ്​ എം.ടി. അബ്ദുറഷീദ് അധ്യക്ഷത വഹിച്ചു. എം.ടി. അബൂബക്കർ മൗലവി, കെ.വി. ഷൗക്കത്തലി, കെ. മുസ്തഫ, പി. മുർഷിദ്, എൻ.കെ. റിജാസ് എന്നിവർ സംസാരിച്ചു. എ.പി. റിയാസ് സ്വാഗതവും എൻ.കെ. ബഷീർ നന്ദിയും പറഞ്ഞു. പ്രദേശത്തെ 50 വിദ്യാർഥികൾക്ക് മൊമെന്റോയും പഠനോപകരണങ്ങളും വിതരണം ചെയ്തു. പടം mc mltr 2 anumodhanam മുള്ള്യാകുർശിയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങ്​ പഞ്ചായത്തംഗം സലാം മാസ്റ്റർ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.