പെരുമ്പിലാവ്: പെരുമ്പിലാവ്, അക്കിക്കാവ് ജങ്ഷനിലെ സിഗ്നൽ ലൈറ്റുകൾ മഴ കനത്തതോടെ വീണ്ടും പ്രവർത്തനരഹിതമായി. വാഹനയാത്രികരും സീബ്ര ലൈൻ മുറിച്ചുകടക്കുന്ന കാൽനടക്കാരും ഇതോടെ ദുരിതത്തിലായി. മുമ്പ് വിവിധ രാഷ്ട്രീയപാർട്ടികളുടെ നേതൃത്വത്തിൽ റീത്ത് സമർപ്പണ സമരം ഉൾപ്പെടെ നടന്നിരുന്നു. തുടർന്ന് നാളുകൾക്കുശേഷം അറ്റകുറ്റപ്പണി ചെയ്ത് ലൈറ്റുകൾ പ്രവർത്തിപ്പിച്ചെങ്കിലും പത്തു ദിവസത്തിലേറെ അതിനും ആയുസ്സുണ്ടായില്ല. വളരെ തിരക്കേറിയ സംസ്ഥാനപാതയിലെ സിഗ്നലുകൾ കണ്ണടച്ചിട്ട് ആഴ്ചകളായി. മൂന്ന് ആഴ്ച മുമ്പാണ് തകരാറിലായിരുന്ന സിഗ്നൽ ലൈറ്റുകളുടെ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനം പുനരാരംഭിച്ചത്. ശരിയാക്കിയ ശേഷം 10 ദിവസമാണ് കൃത്യമായി ഇവ പ്രവർത്തിച്ചത്. വീണ്ടും സിഗ്നൽ നിലച്ചതോടെ ജങ്ഷനിലെത്തുന്ന വാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവാണ്. മറ്റു റോഡുകളിൽനിന്ന് സംസ്ഥാനപാതയിലേക്ക് കയറുന്ന വാഹനങ്ങൾക്ക് മഴയും വെളിച്ചക്കുറവും മൂലം വാഹനങ്ങൾ വ്യക്തമായി കാണാൻ സാധിക്കുന്നില്ലെന്നും പരാതിയുണ്ട്. അടിക്കടിയുണ്ടാകുന്ന തകരാറുകൾ താൽക്കാലികമായി പരിഹരിക്കാറുണ്ടെങ്കിലും ഇതിന് ശാശ്വതസംവിധാനം അധികാരികൾ സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. സിഗ്നൽ ലൈറ്റുകൾ അറ്റകുറ്റപ്പണി തീർത്ത് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്ന് വെൽഫെയർ പാർട്ടി കടവല്ലൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.എൻ. സലാഹുദ്ദീൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.