വ്യാപാരി ദിനാചരണം

മലപ്പുറം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം മുനിസിപ്പൽ യൂനിറ്റ് വിവിധ പരിപാടികളോടെ വ്യാപാരി ദിനം ആചരിച്ചു. യൂനിറ്റിലെ വ്യാപാരികൾക്ക് സൗജന്യ നേത്ര പരിശോധന ക്യാമ്പ്, നിർധനരായ വ്യാപാരികൾക്കുള്ള യൂത്ത് വിങ്ങിന്‍റെ കാരുണ്യഹസ്തം പദ്ധതിയിലെ ധനസഹായ വിതരണം എന്നിവ നടത്തി. മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി ഉദ്​ഘാടനം നിർവഹിച്ചു. യൂനിറ്റ് പ്രസിഡന്‍റ്​ പരി ഉസ്മാൻ അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ നൗഷാദ് കളപ്പാടൻ, പി.കെ. അയമു ഹാജി, അബ്ദുൽ ഗഫാർ അലി, ഹഫ്സത്ത് മണ്ണിശ്ശേരി എന്നിവർ സംസാരിച്ചു. യൂനിറ്റ് ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് സ്വാഗതവും ട്രഷറർ എ.പി. ഹംസ നന്ദിയും പറഞ്ഞു. photo: mm aslm2 vyapari വ്യാപാരി ദിനത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറത്ത് നടത്തിയ സൗജന്യ നേത്രപരിശോധന ക്യാമ്പ് നഗരസഭ അധ്യക്ഷൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്യുന്നു ------------- യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനാചരണം ചട്ടിപ്പറമ്പ്: യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് കോഡൂര്‍ മണ്ഡലം കമ്മിറ്റി വൈവിധ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. ഈസ്റ്റ്‌ കോഡൂരിലെ ഓഫിസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സാദിഖ് പൂക്കാടന്‍ പതാക ഉയര്‍ത്തി. ഭാരവാഹികളായ സി.കെ. ഹരീഷ്, രാഹുല്‍ പൊറ്റമ്മല്‍, പി. ജിബിന്‍, പി.കെ. റാഫി, ഷഹീന്‍ പൂളക്കണ്ണി തുടങ്ങിയവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.