കോട്ടക്കുന്ന് നിവാസികളെ വീടുകളിലേക്ക് പറഞ്ഞയച്ചു

മലപ്പുറം: ടൗണ്‍ ഹാളിലെ റവന്യു വകുപ്പിന്‍റെ ക്യാമ്പില്‍ താമസിപ്പിച്ചിരുന്ന . ചൊവ്വാഴ്ച ഉച്ചക്ക് 2.30ഓടെയാണ് അധികൃതരെത്തി വീട്ടിലേക്ക് തിരിച്ച് പോകാന്‍ അനുമതി നല്‍കിയത്. കനത്ത മഴയെ തുടര്‍ന്ന് ആഗസ്റ്റ്​ രണ്ടിനാണ് പ്രദേശവാസികളെ ക്യാമ്പിലേക്ക് മാറ്റിയിരുന്നത്. ആറ് കുടുംബങ്ങളിലായി 21 പേരാണ് ഇവിടെ കഴിഞ്ഞിരുന്നത്. കഴിഞ്ഞമാസം 16നും മഴയെത്തുടർന്ന്​ പ്രദേശവാസികളെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. 2019 ആഗസ്റ്റ് ഒമ്പതിന് കോട്ടക്കുന്നിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നടത്തിയ പ്രാഥമിക പഠനത്തിന്‍റെ പശ്ചാത്തലത്തിലാണ് മഴ വരുമ്പോള്‍ പ്രദേശത്തെ കുടുംബങ്ങളെ താക്കാലിക ക്യാമ്പിലേക്ക് മാറ്റുന്നത്. പ്രദേശത്ത് മണ്ണിടിച്ചില്‍ നടന്നിട്ട് മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ആളുകളുടെ പുനരധിവാസമോ പ്രശ്‌നത്തിന് പരിഹാരമോ സാധ്യമായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.