വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആദരവ്

വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആദരവ് മഞ്ചേരി: വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും അധ്യാപകരെയും ആദരിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍, മദ്റസ ടോപ് പ്ലസ് -ഡിസ്റ്റിങ്​ഷന്‍ ജേതാക്കള്‍, രാജ്യപുരസ്കാര്‍ നേടിയ സ്കൗട്ട്സ്​ ആന്‍ഡ് ഗൈഡ്‌സ്, ജെ.ആര്‍.സി സി ലെവല്‍ പരീക്ഷ വിജയികള്‍, യു.എസ്.എസ് ജേതാക്കള്‍ എന്നിവരെയും ഇവരെ ഉന്നത വിജയത്തിന് പ്രാപ്തരാക്കിയ അധ്യാപകരെയുമാണ് ആദരിച്ചത്. പുല്ലൂര്‍ റഹ്മത്ത് സ്കൂളില്‍ നടന്ന അവാര്‍ഡ് ദാനം നഗരസഭ കൗണ്‍സിലര്‍ മേച്ചേരി ഹുസൈന്‍ ഹാജി ഉദ്ഘാടനം ചെയ്തു. റഹ്മ ഗേള്‍സ് അക്കാദമി, പി.പി.ടി.ടി.സി വിദ്യാർഥികള്‍ക്കുള്ള ബിരുദദാന ചടങ്ങ് കമ്മിറ്റി എക്‌സിക്യൂട്ടിവ് അലി അക്ബര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മേച്ചേരി മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. റഹ്മ അക്കാദമി പ്രിന്‍സിപ്പല്‍ ഹനീഫ വാഫി, വൈസ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ റസാഖ് ഫൈസി, സ്കൂള്‍ പ്രധാനാധ്യാപകൻ റഫീഖ് വാഫി, പി.ടി.എ പ്രസിഡന്‍റ് സിദ്ദീഖ്, കെ.ടി സാദിഖ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.