'അറബി മലയാളവും കേരള സംസ്കാരവും' സെമിനാര്‍ ഇന്ന്

കൊണ്ടോട്ടി: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിളകല അക്കാദമിയുടെ സഹകരണത്തോടെ കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജില്‍ ബുധനാഴ്ച 'അറബി മലയാളവും കേരള സംസ്കാരവും' വിഷയത്തില്‍ ഏകദിന സെമിനാര്‍ നടക്കും. കോളജിലെ മലയാളം, അറബിക് വിഭാഗങ്ങള്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 10ന് ആരംഭിക്കുന്ന സെമിനാറില്‍ മാപ്പിളകല അക്കാദമി സെക്രട്ടറി ഫൈസല്‍ എളേറ്റില്‍, മലയാള സര്‍വകലാശാല ഭാഷശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ. സി. സൈതലവി, കവിയും മാപ്പിളപ്പാട്ട് ഗവേഷകനുമായ മൊയ്തു മാസ്റ്റര്‍ വാണിമേല്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.