കരുളായി: കുടുംബശ്രീ ഓഫിസിൽ സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണം. 2022-23 സാമ്പത്തിക വർഷത്തെ വരവ് ചെലവ് ഓഡിറ്റിലാണ് ജില്ല മിഷൻ ക്രമക്കേട് കണ്ടെത്തിയത്. ടേസ്റ്റി കേക്ക് യൂനിറ്റ് കുടുംബശ്രീയിൽനിന്ന് 1.5 ലക്ഷം രൂപ വായ്പയെടുത്തതിലേക്ക് തിരിച്ചടച്ച 6500 രൂപക്ക് രസീത് നൽകുകയോ രജിസ്റ്ററിൽ ചേർക്കുകയോ ബാങ്കിൽ തിരിച്ചടക്കുകയോ ചെയ്തിട്ടില്ല. എന്നാൽ, സി.ഡി.എസിൽ അടച്ച 6500 രൂപ രസീത് കാർബൺ കോപ്പിയിൽ തിരുത്തൽ നടത്തി 35 രൂപ മാത്രമായി കാണിച്ച് ബാങ്കിൽ അടക്കാതെ ക്രമക്കേട് നടത്തിയതായി ജില്ല മിഷൻ കണ്ടെത്തി. മുമ്പും കുടുംബശ്രീയിൽ സമാന ക്രമക്കേട് നടന്നതായി ആരോപണമുയർന്നിരുന്നു. കരുളായി പഞ്ചായത്ത് കുടുംബശ്രീ ഭരിക്കുന്നത് ഇടത് ഭരണസമിതിയാണ്. അതുകൊണ്ടുതന്നെ ഓഡിറ്റിൽ ക്രമക്കേട് കണ്ടെത്തിയിട്ടും കുടുംബശ്രീക്ക് എതിരെയോ ക്രമക്കേട് നടത്തിയവർക്കെതിരെയോ നടപടി സ്വീകരിക്കാതെ ജില്ല മിഷൻ ബന്ധപ്പെട്ടവരെ സംരക്ഷിക്കുകയാണെന്ന് പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ആരോപിച്ചു. കരുളായി കുടുംബശ്രീ ഓഫിസിൽ നടക്കുന്ന മുഴുവൻ സാമ്പത്തിക ക്രമക്കേടുകളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്കും വിജിലൻസിനും ജില്ല മിഷനും പരാതി നൽകാനും പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ക്രമക്കേട് നടത്തിയവർക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് കുടുംബശ്രീ ഓഫിസിലേക്ക് സമരം നടത്തുമെന്ന് പഞ്ചായത്ത് യു.ഡി.വൈ.എഫ് കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.