പ്രചാരണ ജാഥ

എടക്കര: സ്വാതന്ത്ര്യ സമര ചരിത്രം തിരുത്തിയെഴുതരുത്, ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ വര്‍ഗീയവാദികള്‍ക്ക് ഒരു പങ്കുമില്ല എന്ന പ്രമേയത്തില്‍ ആഗസ്റ്റ് 14ന് നടക്കുന്ന സാമൂഹിക ജാഗരണിന്റെ ഭാഗമായി സി.ഐ.ടി.യു, കെ.എസ്.കെ.ടി.യു, എ.ഐ.കെ.എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ എടക്കരയില്‍ സംഘടിപ്പിച്ചു. പൊതുയോഗം സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി. ഷെഹീര്‍ ഉദ്ഘാടനം ചെയ്തു. ജാഥ വൈസ് ക്യാപ്റ്റന്‍ അബ്ദുറഹ്മാന്‍ കല്ലേങ്ങര അധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കല്‍ സെക്രട്ടറി പി.കെ. ജിഷ്ണു, എം.കെ. ചന്ദ്രന്‍, ജാഥ ക്യാപ്റ്റന്‍ ഒ.പി. ശഫീഖ്, പി.എന്‍. അജയകുമാര്‍, ആബിദ് പാറപ്പുറം, എസ്. ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.