മലപ്പുറം: കേരള ഹോട്ടൽ റസ്റ്റാറന്റ് അസോസിയേഷൻ മലപ്പുറം മുനിസിപ്പൽ യൂനിറ്റ് കൺവെൻഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് സി. ബിജുലാൽ ഉദ്ഘാടനം ചെയ്ത. കേന്ദ്ര, കേരള സർക്കാറുകൾ ഹോട്ടൽ മേഖലയിൽ നടപ്പാക്കുന്ന ബദൽ സംവിധാനമില്ലാത്ത പ്ലാസ്റ്റിക് നിരോധനം, വൈദ്യുതിയുടെ അമിത വില, ഭക്ഷ്യവസ്തുക്കളിലെ ജി.എസ്.ടി തുടങ്ങിയ നടപടികൾ നിർത്തിവെക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ചെറുകിട ഹോട്ടൽ മേഖലയെ ജി.എസ്.ടിയിൽ നിന്ന് ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ചെറീദ് എയർലൈൻസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എൻ. സുഗുണൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന അഡ്വൈസറി ചെയർമാൻ എം. മൊയ്തീൻ കുട്ടി ഹാജി, സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.പി. അബ്ദുറഹിമാൻ, സംസ്ഥാന സെക്രട്ടറി സ്കറിയ, ജില്ല പ്രസിഡന്‍റ് സി.എച്ച്. സമദ്, ജില്ല സെക്രട്ടറി കെ.ടി. രഘു, റഫീഖ് സാംകോ, ബഷീർ റോളക്സ്, ബിജു കൊക്യൂറോ എന്നിവർ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി അറഫ മാനു സ്വാഗതവും ഹമീദ് ഡെലിഷ്യ നന്ദിയും പറഞ്ഞു. പടം-mm hotel resturent കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ മലപ്പുറം മുനിസിപ്പൽ യൂനിറ്റ് കൺവെൻഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് സി. ബിജുലാൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.