ശ്രീശങ്കറിന് സര്‍വകലാശാലയുടെ അഭിനന്ദനം

തേഞ്ഞിപ്പലം: കോമണ്‍വെല്‍ത്ത് ഗെയിംസ് അത്​ലറ്റിക്സില്‍ ലോങ്ജംപില്‍ വെള്ളി നേടിയ കാലിക്കറ്റ് സര്‍വകലാശാല താരം എം. ശ്രീശങ്കറിനെ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, പ്രോ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റ്​ അംഗങ്ങള്‍ എന്നിവര്‍ അഭിനന്ദിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കുവേണ്ടി ആദ്യമായാണ് ഒരുപുരുഷ താരം ലോങ്ജംപില്‍ മെഡലണിയുന്നത്. പാലക്കാട് ഗവ. വിക്ടോറിയ കോളജിലെ എം.എസ്​സി സ്റ്റാറ്റിസ്റ്റിക്സ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ് ശ്രീശങ്കര്‍. ചരിത്രനേട്ടത്തിനുടമയായ ശ്രീശങ്കറിന് സര്‍വകലാശാലയുടെ കായിക പുരസ്‌കാര ദാനടച്ചടങ്ങില്‍ പ്രത്യേക സ്വീകരണം നല്‍കുന്നത് പരിഗണനയിലാണെന്ന് കായികവിഭാഗം ഡയറക്ടര്‍ ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.