പീവീസ് മാതൃക ഐക്യരാഷ്ട്ര സമ്മേളനം നാളെ മുതൽ

മലപ്പുറം: നിലമ്പൂരിലെ പീവീസ് പബ്ലിക് സ്കൂളും കെ.എസ്​.എ ബെസ്റ്റ് ഗ്രൂപ്പ് ഓഫ് സ്കൂളും സംയുക്​തമായി ആഗസ്റ്റ്​ ആറ്​, ഏഴ്​ തീയതികളിൽ മാതൃക ഐക്യരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നു. റിസർച്​, ഡോക്യുമെന്‍റ്​, ഡ്രാഫ്റ്റിങ്​, ലോബിയിങ്, സംവാദം തുടങ്ങി ആധുനിക ലോകം ആവശ്യപ്പെടുന്ന കഴിവുകൾ വിദ്യാർഥികളിൽ വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പരിപാടി നടത്തുന്നതെന്ന്​ സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുൻ നയതന്ത്ര പ്രതിനിധി ടി.പി. ശ്രീനിവാസൻ ഉദ്ഘാടനം നിർവഹിക്കും. ഡോ. ശശി തരൂർ എം.പി മുഖ്യപ്രഭാഷണം നിർവഹിക്കും. സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ ഹാരിസ് മടപ്പള്ളി, പ്രിൻസിപ്പൽ ശ്രീദേവി മേനോൻ, ജിദ്ദ അൽവുറൂദ്​ ഇന്‍റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ പീറ്റർ റൊണാൾഡ്​, വേണുഗോപാൽ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.