അന്വേഷണ റിപ്പോർട്ട്‌ തിരുത്തിയ കേസിൽ എസ്‌.ഐ അറസ്‌റ്റിൽ

2016ലായിരുന്നു കേസിനാസ്‌പദമായ സംഭവം മലപ്പുറം: അന്വേഷണ റിപ്പോർട്ട്‌ തിരുത്തിയ കേസുമായി ബന്ധപ്പെട്ട്​ തിരൂർ സ്‌റ്റേഷനിലെ ഗ്രേഡ്‌ എസ്‌.ഐ മോഹൻദാസിനെ ജില്ല ക്രൈംബ്രാഞ്ച്‌ അറസ്‌റ്റ്​ ചെയ്‌തു. ​ സർവിസിൽ നിരവധി ആരോപണങ്ങൾ നേരിട്ട ഒരു പൊലീസ്​ ഉദ്യോഗസ്ഥനെതിരെയുള്ള അന്വേഷണ റിപ്പോർട്ടിൽ അന്നത്തെ അഡ്‌മിനിസ്‌ട്രേറ്റിവ്‌ ഡിവൈ.എസ്‌.പിയുടെ റൈറ്ററായിരുന്ന മോഹൻദാസ്‌ തിരുത്തൽ വരുത്തിയെന്നാണ്​ കണ്ടെത്തൽ. 2016ലായിരുന്നു കേസിനാസ്‌പദമായ സംഭവം. ആരോപണം നേരിട്ട പൊലീസ്​ ഉദ്യോഗസ്ഥനെതി​രെ അഡ്‌മിനിസ്‌ട്രേറ്റിവ്‌ ഡിവൈ.എസ്‌.പിയുടെ മേൽനോട്ടത്തിൽ നിലമ്പൂർ സി.ഐ അന്വേഷണം നടത്തി ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന്​ റിപ്പോർട്ട്‌ നൽകിയിരുന്നു. ഈ റിപ്പോർട്ടിൽ ഡിവൈ.എസ്‌.പി അറിയാതെ കൂട്ടിച്ചേർക്കൽ നടത്തിയയെന്ന്​ കണ്ടെത്തിയതിനെത്തുടർന്ന്‌ നിലമ്പൂർ പൊലീസ്‌ കേസ്‌ രജിസ്‌റ്റർ ചെയ്‌തു. തുടർന്ന്​ ജില്ല പൊലീസ്‌ മേധാവി അന്വേഷണത്തിന്‌ ജില്ല ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി. കൈയക്ഷരം ആരുടേതാണെന്ന്‌ കണ്ടെത്താൻ തിരുത്തിയ റിപ്പോർട്ട്​ പൊലീസ്‌ ഫോറൻസിക്‌ ലാബിലേക്ക്‌ അയച്ചു. അവിടെ നടത്തിയ പരിശോധനയിലാണ്‌ കൈയക്ഷരം റൈറ്റർ മോഹൻദാസിന്‍റേതാണെന്ന്​ കണ്ടെത്തിയത്‌. ഇതിന്‍റെ റിപ്പോർട്ട്‌ കഴിഞ്ഞദിവസം ലഭിച്ചതിനെത്തുടർന്നാണ്‌ തിരൂർ ഗ്രേഡ്‌ എസ്‌.ഐയായ മോഹൻദാസിനെ ജില്ല ക്രൈംബ്രാഞ്ച്‌ ഡിവൈ.എസ്‌.പി അറസ്‌റ്റ്​ ചെയ്‌തത്‌. കോടതിയിൽ ഹാജരാക്കിയ മോഹൻദാസിന്‌ വ്യാഴാഴ്ച തന്നെ ജാമ്യം ലഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.