മേലാറ്റൂർ: ചോലക്കുളം ടി.എം. ജേക്കബ് മെമോറിയൽ സ്കൂളിലെ കുരുന്നുകളൊരുക്കിയ 'കാരുണ്യ സ്പർശം' പദ്ധതിക്ക് തുടക്കം. ജൂനിയർ റെഡ്ക്രോസ് സംഘടനയുടെ ആഭിമുഖ്യത്തിലാണ് മേലാറ്റൂർ സി.എച്ച്.സിയിലെത്തുന്ന മാനസിക വെല്ലുവിളി നേരിടുന്ന രോഗികൾക്കും സഹായികൾക്കും ഒരു നേരത്തെ ഭക്ഷണം നൽകുന്ന പദ്ധതി ആരംഭിച്ചത്. ഏകദേശം 5000 രൂപ വിലവരുന്ന ഭക്ഷ്യ വിഭവങ്ങളാണ് ഓരോ തവണയും ജെ.ആർ.സി വളന്‍റിയർമാരായ കുട്ടികൾ എത്തിച്ച് വിതരണം ചെയ്യുക. പദ്ധതി ഉദ്ഘാടനം മേലാറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മുഹമ്മദ് ഇഖ്ബാൽ നിർവഹിച്ചു. കമലം ടീച്ചർ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ മാത്യു സെബാസ്റ്റ്യൻ, സി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. മൊയ്തീൻകോയ, പ്രധാനാധ്യാപിക ടി. കല്യാണി, അധ്യാപകരായ എൽ. സുകന്യ, വി. ശ്രീജ, കെ.ആർ. അഖിൽ എന്നിവർ സംസാരിച്ചു. ജെ.ആർ.സി യൂനിറ്റ് പ്രസിഡന്‍റ് കെ. ദിയ ഫാത്തിമ സ്വാഗതവും പരിരക്ഷ പ്രതിനിധി പാറുക്കുട്ടി നന്ദിയും പറഞ്ഞു. പടം mc mltr 2 karunyam ചോലക്കുളം ടി.എം. ജേക്കബ് മെമ്മോറിയൽ സ്കൂളിൽ തുടങ്ങിയ കാരുണ്യസ്പർശം പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മുഹമ്മദ് ഇഖ്ബാൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.