പൂക്കോട്ടുംപാടം: തൊഴിലുറപ്പ് തൊഴിലാളികളെ ദുരിതത്തിലാക്കുന്ന കേന്ദ്രസർക്കാർ നയത്തിൽ പ്രതിഷേധിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ അമരമ്പലം പഞ്ചായത്ത് കമ്മിറ്റി പൂക്കോട്ടുംപാടത്ത് പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. അമരമ്പലം പഞ്ചായത്ത് ഓഫിസിനുമുന്നിൽ നടത്തിയ പൊതുയോഗം സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.കെ. അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ പ്രസിഡന്റ് പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മിനി, അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇല്ലിക്കൽ ഹുസൈൻ, വൈസ് പ്രസിഡന്റ് അനിത രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.എം. ബിജു, കെ. രാജൻ, സി.പി.എം ഏരിയ കമ്മിറ്റി അംഗം മുനീഷ കടവത്ത്, പി.ടി. മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോppm2: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ പൊതുയോഗം സി.പി.എം ലോക്കൽ സെക്രട്ടറി വി.കെ. അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.