കുടുംബശ്രീയുടെ നാട്ടുവിഭവങ്ങളുമായി പള്ളിക്കലില്‍ ജനകീയ ഹോട്ടല്‍

പള്ളിക്കല്‍: കുറഞ്ഞ ചെലവില്‍ ഗുണമേന്മയുള്ള നാടന്‍ വിഭവങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ച് കുടുംബശ്രീയുടെ ജനകീയ ഹോട്ടലിന് പള്ളിക്കലില്‍ തുടക്കമായി. നാട്ടുവിഭവങ്ങള്‍ പരമാവധി ശേഖരിച്ചുള്ള ഭക്ഷണമാണ് ഇവിടെ ഒരുക്കുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. റഫീഖ ജനകീയ ഹോട്ടല്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ചെമ്പാന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് സി. നാരായണി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്‍ വി.പി. ഷുക്കൂര്‍, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.സി. അബ്ദുല്‍ ലത്തീഫ്, കെ. അബ്ദുല്‍ ഹമീദ്, അംഗങ്ങളായ ലത്തീഫ് കുട്ടാല്‍, എന്‍.പി. നിധീഷ്, സെക്രട്ടറി ഇ. ഷമില്‍, അസി. സെക്രട്ടറി സനു എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.