തേഞ്ഞിപ്പലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കാലിക്കറ്റ് സർവകലാശാല സ്റ്റാഫ് ഓർഗനൈസേഷന്‍റെ നേതൃത്വത്തിൽ ജീവനക്കാർ ഭരണകാര്യാലയത്തിലേക്ക് മാർച്ച് നടത്തി. ജീവനക്കാരുടെ 11 ശതമാനം ഡി.എ കുടിശ്ശിക ഉടൻ അനുവദിക്കുക, മൂന്ന് വർഷമായി തടഞ്ഞുവെച്ച ലീവ് സറണ്ടർ ആനുകൂല്യം പുനഃസ്ഥാപിക്കുക, എൻ.പി.എസുകാരോടുള്ള വിവേചനം അവസാനിപ്പിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, മെഡിസെപ്പിലെ കള്ളക്കളികൾ അവസാനിപ്പിക്കുക, സർവകലാശാലകളിലെ വിദൂര പഠനം നിർത്തലാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. ഫെഡറേഷൻ പ്രസിഡന്‍റ് കെ. പ്രവീൺ കുമാർ ഉദ്‌ഘാടനം ചെയ്തു. കെ.എഫ്. മനോജ് അധ്യക്ഷത വഹിച്ചു. കെ.ഒ. സ്വപ്ന, ടി.വി. വിജയകുമാർ, ആർ. ശ്രീരാഗ് എന്നിവർ സംസാരിച്ചു. പടം.MT VLKN 1: കാലിക്കറ്റ് സർവകലാശാലയിലേക്ക് സ്റ്റാഫ് ഓർഗനൈസേഷന്‍റെ നേതൃത്വത്തിൽ ജീവനക്കാർ നടത്തിയ മാർച്ച്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.