മഴക്കെടുതി: വടക്കാഞ്ചേരിയിൽ അവലോകന യോഗം

വടക്കാഞ്ചേരി: നിയോജക മണ്ഡലത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മുന്നൊരുക്കം അവലോകനം ചെയ്യാൻ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ അധ‍്യക്ഷതയിൽ യോഗം ചേർന്നു. എല്ലാ വില്ലേജുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാൻ കഴിയുന്ന പ്രദേശങ്ങൾ പട്ടികയാക്കിയിട്ടുണ്ട്. മുന്നൊരുക്കം പൂർത്തിയായിട്ടുണ്ട്. മുമ്പ് പ്രളയദുരിതമുണ്ടായ പ്രദേശങ്ങൾ, വെള്ളം കയറിയ പ്രദേശങ്ങൾ എന്നിവയും രേഖപ്പെടുത്തി. താലൂക്ക് ഓഫിസുകളും തദ്ദേശ സ്ഥാപനങ്ങളിലും ഹെൽപ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട്. നിശ്ചയിച്ച തീരുമാനങ്ങളുടെ ഏകോപനം മണ്ഡലം തലത്തിൽ നടത്തുമെന്ന് എം.എൽ.എ പറഞ്ഞു. നോഡൽ ഓഫിസറായി വടക്കാഞ്ചേരി ബി.ഡി.ഒയുടെ ചുമതല നിർവഹിക്കുന്ന ജോയന്‍റ് ബി.ഡി.ഒയെ നിശ്ചയിച്ചു. മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം ചേരും. മരുന്നുകൾ, രക്തം എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തണം. അവധിയിലുള്ള ആരോഗ്യപ്രവർത്തകരെ തിരിച്ചുവിളിക്കാനും യോഗത്തിൽ തീരുമാനമായി. വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.വി. സുനിൽ കുമാർ, മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് കെ.ജെ. ദേവസി (ബൈജു), തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. പോൾസൺ, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ഉഷാദേവി, അടാട്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉഷ ശ്രീനിവാസൻ, കോലഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.ഡി. വികാസ് രാജ്, അവണൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ തോംസൺ തലക്കോടൻ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സി.വി. സുനിൽ കുമാർ, തലപ്പിള്ളി തഹസിൽദാർ എം.കെ. കിഷോർ, തൃശൂർ തഹസിൽദാർ ടി. ജയശ്രീ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.