ഒല്ലൂർ: പുത്തൂർ ഗ്രാമപഞ്ചായത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന കോക്കാത്ത് അംബേദ്കർ കോളനി, പുത്തൻകാട് ചിറ്റക്കുന്ന് പ്രദേശങ്ങളിലെ ജനങ്ങൾ മാറിത്താമസിക്കണമെന്ന ഗ്രാമപഞ്ചായത്തിന്‍റെ നിർദേശം അംഗീകരിക്കുന്നില്ലെന്ന് ആക്ഷേപം. പ്രദേശത്തെ 40 കുടുംബങ്ങളെ സ്ഥിരമായി മാറ്റിപ്പാർപ്പിക്കണമെന്ന ശിപാർശയാണ് കലക്ടർ നിയോഗിച്ച വിദഗ്ധ സമിതി കഴിഞ്ഞ ജൂണിൽ നൽകിയത്. പഞ്ചായത്ത് കലക്ടർക്ക് നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. ഭൂമി വാങ്ങാൻ ആറ് ലക്ഷവും വീട് നിർമിക്കാൻ നാല് ലക്ഷവും നഷ്ടപരിഹാരമായി നൽകണമെന്ന വിദഗ്ധ സമിതി റിപ്പോർട്ടിനോട് നാട്ടുകാർ അന്നുതന്നെ എതിർപ്പ് അറിയിച്ചിരുന്നു. വിദഗ്ധ സമിതി റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങളുടെ വിശദാംശങ്ങൾ നാട്ടുകാരെ അറിയിക്കാൻ പഞ്ചായത്ത് അധികൃതർ ഇതുവരെ തയാറായിട്ടില്ല. നഷ്ടപരിഹാര തുക സംബന്ധിച്ച് പോരായ്മകളുണ്ടെങ്കിൽ പരിഹരിക്കാനുള്ള ശ്രമവും പഞ്ചായത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇക്കാര്യങ്ങളിൽ പ്രതിഷേധിച്ചാണ് ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശത്തെ നാട്ടുകാർ താൽക്കാലിക ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ മാറാൻ തയാറാവാത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.