മലപ്പുറം: ജില്ലയില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ വ്യാഴാഴ്ച (ആഗസ്റ്റ് നാല്) കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മി.മീ മുതല്‍ 204.4 മി.മീ വരെ മഴ ലഭിക്കാനാണ് സാധ്യത. ------------- 19 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം മലപ്പുറം: ജില്ലയിലെ 19 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2022 -23 സാമ്പത്തിക വര്‍ഷത്തേക്കുള്ള വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ല ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. അരീക്കോട് ബ്ലോക്ക് പഞ്ചായത്തിന്‍റെയും കീഴുപറമ്പ്, തിരുനാവായ, വെട്ടം, എടവണ്ണ, വഴിക്കടവ്, പെരുമ്പടപ്പ്, എടക്കര, മക്കരപ്പറമ്പ്, വള്ളിക്കുന്ന്, പൊന്മുണ്ടം, മുന്നിയൂര്‍, പുളിക്കല്‍, പള്ളിക്കല്‍, ചേലേമ്പ്ര എന്നീ ഗ്രാമപഞ്ചായത്തുകളുടേയും വളാഞ്ചേരി, പൊന്നാനി, മഞ്ചേരി, പെരിന്തല്‍മണ്ണ നഗരസഭകളുടെയും വാര്‍ഷിക പദ്ധതികള്‍ക്കാണ് ജില്ല ആസൂത്രണ സമിതി അംഗീകാരം നല്‍കിയത്. നിലവില്‍ ആകെ 106 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ല ആസൂത്രണ സമിതി അംഗീകാരം നല്‍കി. യോഗത്തില്‍ ജില്ല ആസൂത്രണ സമിതി ചെയര്‍പേഴ്‌സനും ജില്ല പഞ്ചായത്ത് പ്രസിഡന്‍റുമായ എം.കെ. റഫീഖ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഇസ്മയില്‍ മുത്തേടം, ജില്ല പ്ലാനിങ് ഓഫിസര്‍ കെ.ബി. ബാബുകുമാര്‍, ജില്ല ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.