കൂളിമാട് പാലം: മപ്രം ഭാഗത്തെ തകർന്ന ബീമുകൾ മാറ്റിത്തുടങ്ങി എടവണ്ണപ്പാറ: നിർമാണത്തിലിക്കെ തകർന്ന കൂളിമാട് പാലത്തിന്‍റെ മപ്രം ഭാഗത്തെ ബീമുകൾ മാറ്റുന്ന പ്രവൃത്തി തുടങ്ങി. 300 ടൺ ശേഷിയുള്ള ക്രെയിനാണ് ബീമുകൾ മാറ്റാനായി നിർമാണ സ്ഥലത്തെത്തിച്ചത്. പുഴയിലേക്ക് പതിച്ച ഒരു ബീമും പാലത്തിന്‍റെ മുകളിലുള്ള രണ്ട് ബീമുകളുമാണ് മാറ്റുന്നത്. കട്ടിങ് മെഷീൻ ഉപയോഗിച്ച് കഷണങ്ങളാക്കിയാണ് ബീം മാറ്റുന്നതെന്ന് അധികൃതർ പറഞ്ഞു. ബീമുകൾ പിയർ ക്യാപിൽ ഉറപ്പിച്ച് നിർത്തുന്നതിനിടെ ഹൈഡ്രോളിക് ജാക്കിക്കുണ്ടായ തകരാർ മൂലം പാലം തകരുകയായിരുന്നു. പാലത്തിന്‍റെ നാല് സ്പാനുകൾക്കുള്ള കോൺക്രീറ്റിങ് ബാക്കി നിൽക്കെയായിരുന്നു അപകടം. me bridge beem കൂളിമാട് പാലത്തിന്‍റെ തകർന്ന ബീമുകൾ കൂറ്റൻ ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.