ടൈൽസ് ലോറി പാലത്തിൽ നിന്ന് തോട്ടിൽ വീണു

പെരിന്തൽമണ്ണ: തൂത -വെട്ടത്തൂർ റോഡിൽ ബിടാത്തിയിൽ ടൈൽസ് കയറ്റി വന്ന ലോറി പാലത്തിൽ നിന്ന് തോട്ടിലേക്ക് മറിഞ്ഞു. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരെ പരിക്കുകളോടെ പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെർപ്പുളശ്ശേരിയിൽ നിന്ന് നാട്ടുകൽ കൊടക്കാട്ടേക്ക് ടൈൽസ് കയറ്റി പോവുകയായിരുന്നു. പാലം കഴിഞ്ഞ്​ കയറ്റം പകുതിയോളം പിന്നിട്ടപ്പോൾ ബ്രേക്ക് നഷ്ടമായി പിറകിലേക്കുരുണ്ട് കൈവരി തകർത്ത് തോട്ടിൽ പതിക്കുകയായിരുന്നു. നാട്ടുകാരാണ് രണ്ടുപേരെയും ആശുപത്രിയിൽ എത്തിച്ചത്ലോറി പൂർണമായി തകർന്നു. പടം mpg pmna 4 lori apakadam തൂത വെട്ടത്തൂർ റോഡിൽ ബിടാത്തിയിൽ പാലത്തിൽ നിന്ന് തോട്ടിൽ വീണ ലോറി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.