'ജനപ്രതിനിധികൾക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കണം'

മഞ്ചേരി: ജനപ്രതിനിധികൾക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കണമെന്ന് രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സമിതി മഞ്ചേരി നിയോജക മണ്ഡലം ജനപ്രതിനിധി സഭ ആവശ്യപ്പെട്ടു. ഏറ്റവും താഴെ തട്ടിൽ ജനങ്ങളുമായി ഇടപെടുന്നവരാണ് നഗരസഭ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ. പലരും ശരാശരിയിൽ താഴെ വരുമാനമുള്ളവരുമാണ്. അതുകൊണ്ടുതന്നെ ഇവരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാറിന്‍റെ ഉത്തരവാദിത്തമാണെന്നും സഭ അഭിപ്രായപ്പെട്ടു. മഞ്ചേരി നഗരസഭ വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട വി.പി. ഫിറോസിന് സ്വീകരണം നൽകി. ഇ. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ചെയർമാൻ എ.കെ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ പി.എം. രോഹിൽനാഥ്, അസീസ് ചീരാൻതൊടി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറുമാരായ ഹുസൈൻ വല്ലാഞ്ചിറ, കബീർ മാസ്റ്റർ, ഹനീഫ പുല്ലൂർ, മജീദ് മാസ്റ്റർ, ജയപ്രകാശ് ബാബു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജോർജ് മാസ്റ്റർ എടപ്പറ്റ (ചെയർ.), ലുക്മാൻ പുലത്ത് (വൈസ് ചെയർ.), ഷാനി സിക്കന്തർ (കൺ.), കെ.ടി. ഗിരീഷ് ബാബു (ജോ. കൺ), വനജ കീഴാറ്റൂർ (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.