എടവണ്ണപ്പാറ: ഓമാനൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്.എസ്.ടി സോഷ്യൽ സയൻസ് തസ്തികയിലേക്ക് അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ബുധനാഴ്ച രാവിലെ 10ന്. പ്രേംചന്ദ് ജയന്തി വാഴക്കാട്: ഹിന്ദി ഉപന്യാസ് സാമ്രാട്ട് മുൻഷി പ്രേംചന്ദ് ജയന്തി ദിനാചരണത്തിന് വർണപ്പൊലിമയും പകിട്ടും നൽകി മാതൃകയായിരിക്കുകയാണ് വാഴക്കാട് ഗവ. എച്ച്.എസ്.എസിലെ ഹിന്ദി ക്ലബ് മഹ്ഫിൽ. ഒരാഴ്ച നീണ്ട വേറിട്ട പരിപാടികളോടെ ചടങ്ങുകൾക്ക് ഉജ്ജ്വല പരിസമാപ്തിയായി. ഹിന്ദി കഥാരചന, പ്രശ്നോത്തരി, ചിത്രരചന, ചാർട്ട് എക്സ്പോ, വിഡിയോ പ്രദർശനം എന്നിവ നടന്നു. വി.എം. പ്രിൻസി സുർജിത്ത്, എം.ഐ. ശബീർ, എം. നഫീസ, കെ.എം. ബിജു, എം.എം. ഉഷാകുമാരി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.