സാഹിത്യോത്സവ്; ആനക്കയം സെക്ടർ ജേതാക്കൾ

മഞ്ചേരി: രണ്ട്​ ദിവസങ്ങളിലായി പാപ്പിനിപ്പാറയിൽ നടന്ന എസ്‌.എസ്‌.എഫ് മഞ്ചേരി വെസ്റ്റ് ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു. മാധ്യമ പ്രവർത്തകൻ എം.പി. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. റാഫി അഹ്‌സനി കാന്തപുരം സന്ദേശപ്രഭാഷണം നടത്തി. മഞ്ചേരി പ്രസ് ക്ലബ് പ്രസിഡൻറ് എം. ശശികുമാർ മുഖ്യാതിഥിയായി. 142 ഇനങ്ങളിലായി ആയിരം പ്രതിഭകൾ മാറ്റുരച്ചു. സമാപന സംഗമം എസ്.വൈ.എസ് ജില്ല പ്രസിഡൻറ് അസൈനാർ സഖാഫി കുട്ടശ്ശേരി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം കൺവീനർ ശിഹാബുദ്ദീൻ സഅദി പാപ്പിനിപ്പാറ അധ്യക്ഷത വഹിച്ചു. എസ്.എസ്.എഫ് ദേശീയ സെക്രട്ടറി ഡോ. കെ. ശമീറലി അനുമോദന പ്രഭാഷണം നടത്തി. ടി.എം. ശുഹൈബ്, മുഷ്താഖ് അഹമ്മദ് സഖാഫി, പി.സി. സൈഫുദ്ദീൻ, അൻവറുദ്ദീൻ അഹ്സനി, ശാഹുൽ ഹമീദ്, മുസ്തഫ പട്ടർക്കുളം എന്നിവർ സംസാരിച്ചു. ആനക്കയം, മഞ്ചേരി, തൃപ്പനച്ചി സെക്ടറുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. കാമ്പസ് വിഭാഗത്തിൽ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് എച്ച്.എം കോളജ് ആലുക്കൽ, മഞ്ചേരി ഗവ. പോളി ടെക്‌നിക് കോളജ് ഒന്ന്, രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി. മഞ്ചേരി സെക്ടറിൽ നിന്നുള്ള അലാഉദ്ദീൻ ഹള്റമി കലാ പ്രതിഭയായും ആനക്കയം സെക്ടറിൽ നിന്നുള്ള വി.കെ. റഷാദ് സർഗ പ്രതിഭയായും തെരഞ്ഞടുക്കപ്പെട്ടു. ഹസ്സൻ ബാഖവി പല്ലാർ, ഇബ്രാഹീം വെള്ളില, യു.ടി.എം. ശമീർ, ശിഹാബ് കാഞ്ഞിരം, മുഹ​യുദ്ദീൻ സഅദി എന്നിവർ ട്രോഫികൾ സമ്മാനിച്ചു. me ssf : എസ്.എസ്.എഫ് മഞ്ചേരി വെസ്റ്റ് ഡിവിഷൻ സാഹിത്യോത്സവ് ജേതാക്കളായ ആനക്കയം സെക്ടർ ടീമിന് സമസ്ത ജില്ല മുശാവറ അംഗം ഹസൻ ബാഖവി പല്ലാർ ട്രോഫി സമ്മാനിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.