മഞ്ചേരി: കമ്പ്യൂട്ടറിന്‍റെ കടന്നുവരവോടെ അടച്ചുപൂട്ടിയ ടൈപ്റൈറ്റിങ് സ്ഥാപനത്തിലെ പൂർവവിദ്യാർഥികൾ ഒത്തുകൂടി. ടൈപ്റൈറ്റിങ് മെഷീനുകൾ മൂലകളിൽ ഒതുങ്ങിയെങ്കിലും പഴയകാലത്ത് സജീവമായിരുന്ന മഞ്ചേരി കോർട്ട് റോഡിലെ കൃഷ്ണ കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലെ മുപ്പതിൽപരം പൂർവവിദ്യാർഥികളാണ് കഴിഞ്ഞദിവസം ഒരുമിച്ചുചേർന്നത്. കേരള ഗവ. ടെക്നിക്കൽ സർട്ടിഫിക്കറ്റ് പരീക്ഷക്കുവേണ്ടി വിദ്യാർഥികളെ തയാറാക്കുകയായിരുന്നു സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടുകാർ ചെയ്തിരുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരും വിരമിച്ചവരും ടൈപ്പിങ് ഓർമകൾ പങ്കുവെച്ചു. 30 വർഷത്തിനുശേഷം ചേർന്ന 'ഓർമക്കായ്' സംഗമം കെ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പൂങ്കുടിമന ജാതവേദൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. രവീന്ദ്രൻ മംഗലശ്ശേരി, അഡ്വ. മുസ്തഫ കൂത്രാടൻ, കെ. ജയ്കിഷൻ, വി.കെ. വേലായുധൻ, കെ. ഹസീന, കെ.സി. സുഭാഷ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പലായിരുന്ന കെ.പി. സജിനിയെ ചടങ്ങിൽ ആദരിച്ചു. കെ. ഫിറോസ്ഖാൻ സ്വാഗതവും കെ. രാജൻ നന്ദിയും പറഞ്ഞു. കലാവിരുന്നിന് കെ. അനിൽ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.