സമ്പാദ്യക്കുടുക്കയില്‍ സൂക്ഷിച്ച പണം ഡി.വൈ.എഫ്.ഐ 'കൈത്താങ്ങ്​' പദ്ധതിയിലേക്ക്

മഞ്ചേരി: സമ്പാദ്യക്കുടുക്കയില്‍ സൂക്ഷിച്ചിരുന്ന പണം ആംബുലന്‍സ് വാങ്ങാനുള്ള നിധിയിലേക്ക് കൈമാറി അംഗൻവാടി വിദ്യാര്‍ഥി. പുല്‍പറ്റ കൈരളി യൂനിറ്റ് പ്രസിഡന്റ് ജിനേഷിന്റെയും രേഷ്മയുടെയും മകന്‍ കാശിയുടെ രണ്ടാം പിറന്നാള്‍ സുദിനത്തിലായിരുന്നു കുടുക്കയില്‍ സൂക്ഷിച്ചിരുന്ന പണം കൈമാറിയത്. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി പി. രതീഷ്, പ്രസിഡന്റ് എം. ജസീര്‍ കുരിക്കള്‍, പുല്‍പറ്റ വെസ്റ്റ് മേഖല സെക്രട്ടറി പ്രവീഷ്, പ്രസിഡന്റ് ജിജേഷ് എന്നിവര്‍ ഏറ്റുവാങ്ങി. ഡി.വൈ.എഫ്‌.ഐ മഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കൈത്താങ്ങ് പദ്ധതി ആവിഷ്കരിച്ചത്. പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ കോളജ് ആശുപത്രി കേന്ദ്രീകരിച്ച് ആംബുലന്‍സ് സര്‍വിസ് ആരംഭിക്കാനാണ് ലക്ഷ്യം. യൂനിറ്റ്തലംതൊട്ട് ബ്ലോക്ക് കമ്മിറ്റി അംഗങ്ങളുടെ ഒരുദിവസത്തെ വേതനം നല്‍കിയാണ് പദ്ധതി ആരംഭിച്ചത്. ഈ വര്‍ഷം ആംബുലന്‍സ് സര്‍വിസ് ആരംഭിക്കാനാകുമെന്ന് ബ്ലോക്ക് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. Me dyfi ഡി.വൈ.എഫ്.ഐ കൈത്താങ്ങ് പദ്ധതിയിലേക്ക് രണ്ടുവയസ്സുകാരൻ കാശി തന്‍റെ സമ്പാദ്യക്കുടുക്ക കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.