എടവണ്ണപ്പാറ: . ചാലിയപ്രം പോങ്ങോട്ട് കോഴിപറമ്പത്ത് ശ്രീകാന്തിനെ (29) പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. വീട്ടിൽ അനധികൃത വിദേശമദ്യം വിൽപന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 12 കുപ്പികളിലായി സൂക്ഷിച്ച ആറ് ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു. പ്രതിക്കെതിരെ കേസെടുത്തു. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. വാഴക്കാട് സബ് ഇൻസ്പെക്ടർ വിജയരാജൻ, സുരേഷ്, സി.പി.ഒ രാജേഷ്, ഹനീഫ എന്നിവർ സംഘത്തിലുണ്ടായിരുന്നു. me liquer പ്രതി ശ്രീകാന്ത് (29). പിടികൂടിയ വിദേശമദ്യവും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.