പ്രൈമറി തലം മുതൽ നാടകം പാഠ്യവിഷയമാക്കണം -നാടക്

കരുവാരകുണ്ട്: പ്രൈമറി സ്കൂൾ തലം മുതൽ നാടകരചനക്കും അഭിനയത്തിനും പാഠ്യപദ്ധതിയിൽ ഊന്നൽ നൽകണമെന്ന് നാടക് മേഖല സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം നാടക് സംസ്ഥാന കമ്മിറ്റി അംഗം ഇ.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കോട്ടക്കൽ മുരളി, ജില്ല സെക്രട്ടറി സതീഷ് എം. മൊഹബത്ത് എന്നിവർ സംസാരിച്ചു. സാംസ്കാരിക സദസ്സ്​ ഉണ്ണികൃഷ്ണൻ ആവള ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം വി.പി. ജസീറ അധ്യക്ഷത വഹിച്ചു. പഴയകാല നാടക പ്രവർത്തകരെ ആദരിക്കൽ, നാടകാവതരണം എന്നിവ നടന്നു. സി.അബ്ദുൽ റഷീദ്, സലാം കക്കറ, സുമോദ് ചെമ്പ്രശ്ശേരി, ഉണ്ണികൃഷ്ണൻ നെല്ലിക്കാട് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.