സുബ്രതോ കപ്പ് ഫുട്ബാൾ: മികച്ച നേട്ടവുമായി പാറൽ മമ്പാട്ടുമൂല എച്ച്​.എസ്​.എസ്​

കാളികാവ്: വണ്ടൂർ വി.എം.സി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സുബ്രതോ കപ്പ് ഫുട്ബാൾ വണ്ടൂർ സബ് ജില്ലതല മത്സരങ്ങളിൽ സബ്ജൂനിയർ ബോയ്സ്, ജൂനിയർ ബോയ്സ്, ജൂനിയർ ഗേൾസ് വിഭാഗങ്ങളിൽ പാറൽ മമ്പാട്ടുമൂല എച്ച്​.എസ്​.എസ്​ ചാമ്പ്യൻമാരായി. സബ്ജൂനിയർ ബോയ്സ്, ജൂനിയർ ഗേൾസ് വിഭാഗങ്ങളിൽ വിദ്യാലയം റണ്ണർഅപ് ആവുകയും ചെയ്തു. സ്കൂളിലെ കായിക അധ്യാപകരായ കെ.സി. രഞ്ജിത്ത്, എം. ശുഹൈബ് എന്നിവരാണ് പരിശീലകർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.