ചാവക്കാട്: മുനക്കകടവ് അഴിമുഖത്തുനിന്ന് കാലാവസ്ഥ മുന്നറിയിപ്പ് അവഗണിച്ച് പോയ മത്സ്യബന്ധന ബോട്ട് അപകടത്തിൽപെട്ടു. മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. മുനക്കക്കടവ് സ്വദേശികളായ റാഷിക്ക്, മുഹമ്മദലി എന്നിവരുടെ ഉടമസ്ഥതയിലുള്ള അൽ ബിലാൽ എന്ന ബോട്ടാണ് അപകടത്തിൽപെട്ടത്. ബോട്ടിൽ അഞ്ച് തൊഴിലാളികളിലാണുണ്ടായിരുന്നത്. ബോട്ട് അപകടത്തിൽപെട്ടതോടെ തൊഴിലാളികളായ ജോസഫ് ആകാശ്, ജോൺ, രാജൻ എന്നിവർ കടലിലേക്ക് തെറിച്ചുവീഴുകയായിരുന്നു. കരയിലേക്ക് നീന്തിക്കയറിയ ഇവരെ നാട്ടുകാർ ഓച്ചിറ പരബ്രഹ്മം ആശുപത്രിയിലെത്തിച്ചു. ഇവരിൽ ആലപ്പുഴ സ്വദേശിയായ ജോസഫിന് പരിക്ക് കൂടുതലായതിനാൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകത്തിൽപെട്ട ബോട്ടിൽ അകപ്പെട്ട മറ്റു രണ്ട് തൊഴിലാളികളെയും ബോട്ടും നീണ്ടകര തീരദേശ പൊലീസും നാട്ടുകാരായ മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി. തിങ്കളാഴ്ച കനത്ത മഴക്ക് സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുണ്ടായിരുന്നു. ഇക്കാര്യം മുനക്കക്കടവ് തീര പൊലീസ് എസ്.ഐ സന്തോഷിന്‍റെ നേതൃത്വത്തിൽ മൈക്ക് വെച്ച് തീരം മുഴുവൻ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് ട്രോളിങ് നിരോധനം അവസനിച്ചത് ഞായറാഴ്ച രാത്രി 12ഓടെയായിരുന്നു. അതു കഴിഞ്ഞാൽ ബോട്ടുകാരിൽ പലരും തെക്കൻ ജില്ലകളിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. എല്ലാ വർഷവും ഇത് പതിവുള്ളതാണ്. ഇത് അറിയാവുന്നതിലാണ് പൊലീസ് കാലാവസ്ഥ മുന്നറിയിപ്പ് മത്സ്യത്തൊഴിലാളികളെ അറിയിച്ചത്. എന്നാൽ, ഇത് ചെവികൊടുക്കാതെ പോയ ബോട്ടുകാരാണ് അപകടത്തിൽപെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.