പെരിന്തൽമണ്ണ: തദ്ദേശ സ്ഥാപനങ്ങൾ മുഖേന നടപ്പിലാക്കുന്ന നിർമാണ പ്രവൃത്തികൾക്കും കുടിവെള്ള പ്രവൃത്തികൾക്കും എസ്റ്റിമേറ്റ് തുകയേക്കാൾ പത്തു ശതമാനം വരെ വർധിപ്പിച്ചുനൽകാൻ ധനവകുപ്പിന്‍റെ അനുമതി. എങ്ങനെ നടപ്പാക്കാമെന്നത് സംബന്ധിച്ച് വിശദമായ ഉത്തരവിറങ്ങും. തദ്ദേശ സ്ഥാപനങ്ങളുടെ നിർമാണ പ്രവൃത്തികൾ ഏറ്റെടുക്കാൻ കരാറുകാർ വിമുഖത കാണിക്കുന്നതായി പരാതികളുണ്ട്. സാധന സാമഗ്രികളുടെ വിലയിൽ അടിക്കടിയുണ്ടാവുന്ന വർധനവും ചില പ്രദേശങ്ങളിലെ ഭൂപ്രകൃതി മൂലമുള്ള ബുദ്ധിമുട്ടുകളും കാരണമാണ് ഉപാധികളോടെയുള്ള അനുമതി. പത്തു ശതമാനം വരെ ടെൻഡർ വർധന വരുത്താൻ ആവശ്യമായ തുക പദ്ധതിയുടെ എസ്റ്റിമേറ്റിൽ തന്നെ വകയിരുത്തണമെന്നും ധനവകുപ്പ് നിർദേശിച്ചിട്ടുണ്ട്. ചെലവാകാതെ വരുന്ന പണം പുതിയ പദ്ധതികൾക്ക് ഉപയോഗിക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.