ഇൻകം ടാക്സ് ഓഫിസ് ധർണ

തിരൂർ: കേന്ദ്ര സർക്കാർ നിത്യോപയോഗ സാധനങ്ങളുടെ മേൽ ജി.എസ്.ടി ഉൾപ്പെടുത്തി സാധാരണക്കാരന്റെ ദുരിതം വർധിപ്പിക്കുന്നതിലും മുഖ്യമന്ത്രിക്കെതിരെ യു.ഡി.എഫ് ബി.ജെ.പി അക്രമ സമരത്തിലും പ്രതിഷേധിച്ച് എൽ.ഡി.എഫ് നേതൃത്വത്തിൽ ആഗസ്റ്റ് 10ന് തിരൂർ നടത്താൻ എൽ.ഡി.എഫ് തിരൂർ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. തിരൂർ ജില്ല ആശുപത്രിയുടെ വികസനത്തിന് തടസ്സം നിൽക്കുന്ന മുസ്​ലിം ലീഗ് ജില്ല പഞ്ചായത്ത് ഭരണ സമിതിയുടെ നിലപാടിനെതിരെ പ്രക്ഷോഭം നടത്താനും ജില്ല ആശുപത്രി വികസന കാര്യത്തിൽ മുഖ്യമന്ത്രിയേയും ആരോഗ്യ മന്ത്രിയേയും നേരിൽ കണ്ട് നിവേദനം നൽകാനും യോഗം തീരുമാനിച്ചു. അഡ്വ. പി. ഹംസക്കുട്ടി അധ്യക്ഷത വഹിച്ചു. സി.എം. മൊയ്തീൻകുട്ടി, അഡ്വ. കെ. ഹംസ, പിമ്പുറത്ത് ശ്രീനിവാസൻ, പി. യൂസഫ്, ജോർജ് എം. ചാക്കോ, അഡ്വ. എസ്. ഗിരീഷ്, ഗഫൂർ പി. ലില്ലീസ്, ഹമീദ്, ബാബു മംഗലം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.