ഒന്നര മണിക്കൂർ മഴ; എടപ്പാളിൽ ഒന്നൊന്നര വെള്ളക്കെട്ട്​

15 കടകളിൽ വെള്ളം കയറി എടപ്പാൾ: ഒന്നര മണിക്കൂർ പെയ്ത മഴയിൽ എടപ്പാൾ ടൗണും എടപ്പാൾ അങ്ങാടിയും വെള്ളക്കെട്ടിലായി. 15ഓളം കടകളിൽ വെള്ളം കയറി. കുറഞ്ഞ സമയംകൊണ്ട്​ അതിശക്ത മഴയാണ് മേഖലയിൽ പെയ്തത്. തിങ്കളാഴ്ച വൈകീട്ട്​ നാലിന്​ ശേഷമാണ് മഴ ശക്തമായത്. അഞ്ചോടെ വെള്ളക്കെട്ട് രൂക്ഷമായി. പട്ടാമ്പി റോഡിലെ ഗോവിന്ദ ഹൈപ്പർ മാർക്കറ്റിന് മുന്നിലും പൊന്നാനി റോഡിലും കുറ്റിപ്പുറം റോഡിലുമാണ് വെള്ളക്കെട്ട് രൂക്ഷമായത്. മഴ ശക്തമായി തുടർന്നാൽ പൊന്നാനി റോഡിൽ പല കടകളിലേക്കും വെള്ളം കയറുമോ എന്ന ആശങ്കയിലാണ് വ്യാപാരികൾ. പട്ടാമ്പി റോഡിന്റെ തുടക്കത്തിൽ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് അൽപനേരം ഗതാഗത തടസ്സം നേരിട്ടു. പൊട്ടിപ്പൊളിഞ്ഞ നേതാജി റോഡ് വെള്ളത്തിൽ മുങ്ങി. പല ഗ്രാമീണ റോഡുകളിലും വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. പാടങ്ങളിലും തോടുകളിലും കുളങ്ങളിലും വെള്ളം ഉയർന്നിട്ടുണ്ട്. Photo: തിങ്കളാഴ്ച വൈകീട്ട്​ പെയ്ത മഴയിൽ എടപ്പാൾ ടൗണിലെ വെള്ളക്കെട്ട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.