കാറിടിച്ച്​ പോസ്റ്റ്​ വീണു; മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി

ചങ്ങരംകുളം: കനത്ത മഴയിൽ സ്രായിക്കടവിൽ നിയന്ത്രണം വിട്ട കാറിടിച്ച് പോസ്റ്റ് മറിഞ്ഞുവീണ്​ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. മെയിൻ ലൈൻ പോസ്റ്റാണ് വീണത്. മാറഞ്ചേരി സ്വദേശികൾ സഞ്ചരിച്ച കാറാണ് നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ചത്. അപകടത്തെത്തുടർന്ന് മൂന്ന് മണിക്കൂറുകളോളം പ്രദേശത്ത് വൈദ്യുതി മുടങ്ങി. പാവിട്ടപ്പുറം റോഡിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരുടെ നേതൃത്വത്തിൽ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ഫോട്ടാ.. സ്രായിക്കടവിൽ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.