ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി വാർഷികാഘോഷം

എടയൂർ: വായനശാല അങ്ങാടി കേന്ദ്രമായി പ്രവർത്തിക്കുന്ന ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി ആറാം വാർഷികവും പുതിയ ഓഫിസ്‌ ഉദ്‌ഘാടനവും സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് അംഗം എ.പി. സബാഹ് ഉദ്‌ഘാടനം ചെയ്തു. ഫയർ വിങ്‌സ് രക്ഷാധികാരി ഡോ എം.പി. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ എം.പി. ഹസീന ഇബ്രാഹിം, മുനീർ ഹുദവി വിളയിൽ, ചാരിറ്റി പ്രവർത്തകൻ സലീം കോടത്തൂർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബുഷ്‌റ നാസർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.ടി. ദീപ, കെ.പി. വിശ്വനാഥൻ, വി.ടി. അയ്യൂബ്, മുഹമ്മദ്, ഫയർ വിങ്‌സ് രക്ഷാധികാരി പള്ളിയാലിൽ ഹസ്സൻ ബാവ, പി.എം. മോഹനൻ, ഇബ്രാഹിം, നൗഷാദ് പുതുക്കുടി, മുസ്തഫ, പ്രജിത്ത് എന്നിവർ സംസാരിച്ചു. ഈ വർഷം സർവിസിൽനിന്ന്​ വിരമിച്ച അധ്യാപകരായ പി. അബ്ദുൽ ഖാദർ, ഇക്‌ബാൽ എന്നിവരെ ആദരിച്ചു. MP VNCY 3 AP Sabah.jpg: ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആറാം വാർഷികവും പുതിയ ഓഫിസും ജില്ല പഞ്ചായത്ത് അംഗം എ. പി. സബാഹ് ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.