പ്രതിഷേധ മാർച്ച്‌

തിരൂർ: ജില്ല ആശുപത്രിയിലേക്ക് യുവമോർച്ച മാർച്ച് നടത്തി. കോവിഡ് പരിശോധനയുടെ ജില്ല ആശുപത്രി അധികൃതർ മൃതദേഹത്തോട് കാണിക്കുന്ന അനാദരവ് അവസാനിപ്പിക്കണമെന്നും കോവിഡ് പരിശോധന ആരംഭിക്കണമെന്നും മലിന ജലം നിക്ഷേപിക്കാൻ സ്ഥിരം സംവിധാനം ഒരുക്കണമെന്നും മാർച്ച്‌ ഉദ്ഘാടനം ചെയ്ത ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി ബി. രതീഷ് ആവശ്യപ്പെട്ടു. ജില്ല അധ്യക്ഷൻ സജേഷ് ഏലായിൽ അധ്യക്ഷത വഹിച്ചു. അനീഷ് കുറ്റിയിൽ, റിജു രാഘവ്, കെ. സുബിത്, പ്രിയേഷ്, സ്മിത എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.