പറളി: ഓടനൂർ വളവിനു സമീപം ഓട്ടോ ഇടിച്ച് തകർന്ന വൈദ്യുതി തൂൺ മാറ്റി സ്ഥാപിക്കുന്നതിനിടെ കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. പറളി സബ്സ്റ്റേഷനു കീഴിലെ കരാർ തൊഴിലാളി കുഴൽമന്ദം കളപ്പെട്ടി പോത്തേംകോട് നീലകണ്ഠന്‍റെ മകൻ മണികണ്ഠൻ (40) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 12.30നാണ് അപകടം. ഷോക്കേറ്റ മണികണ്ഠനെ കല്ലേക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ല ആശുപത്രിയിലേക്കും മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. 33 കെ.വി ലൈൻ പോകുന്ന ഇരുമ്പ് പോസ്റ്റിൽ സ്ഥാപിച്ച പിൻ ഇൻസിലേറ്റർ പഴകി ദ്രവിച്ചതിനാൽ വൈദ്യുതി ഇരുമ്പ് പോസ്റ്റിൽ പ്രവഹിച്ചതാണ് അപകട കാരണമെന്ന് പറയുന്നു. സംഭവമറിഞ്ഞ് വൈദ്യുതി ഇൻസ്പെക്ടറടക്കം എത്തി പരിശോധന നടത്തി. 15 വർഷത്തോളമായി വൈദ്യുതി വകുപ്പിന് കീഴിൽ കരാർ തൊഴിലാളിയാണ് മണികണ്ഠൻ. മാതാവ്: പരേതയായ രുഗ്മിണി. ഭാര്യ: ഉമ. മക്കൾ: ആയുഷ്, അനന്യ. സഹോദരങ്ങൾ: മുരുകേശൻ, ഉണ്ണികൃഷ്ണൻ, ദീപ. Photo: parali manikandan obit.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.