ശുചീകരണ പ്രവര്‍ത്തനം

മലപ്പുറം: താമരക്കുഴി റെസിഡൻറ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ പൊതുസ്ഥലങ്ങളിലും റോഡിന് ഇരുവശത്തുമായി ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്ന തരത്തിൽ വളർന്ന കുറ്റിക്കാടുകള്‍ വെട്ടിമാറ്റി. പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിച്ചു. മുനിസിപ്പാലിറ്റി പൊതുമാരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ സി.പി. ആയിശാബി ഉദ്ഘാടനം ചെയ്തു. റെസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് വി.പി. സുബ്രഹ്മണ്യന്‍, സെക്രട്ടറി ഷംസു താമരക്കുഴി, മറ്റു ഭാരവാഹികളായ നൗഷാദ് മാമ്പ്ര, എം.കെ.എസ് ഉണ്ണി, ഇക്ബാല്‍ തറയില്‍, വി. പ്രജിത്ത്, അമ്പാളി ഹംസ, എം.കെ. മോഹനന്‍, റഫീഖ് മാമ്പ്ര, രാജേന്ദ്രന്‍ കുന്നത്ത്, റെനീഷ് തറയില്‍, മജീദ് തറയില്‍, സതീശ് ചുണ്ടേത്തൊടി എന്നിവര്‍ നേതൃത്വം നല്‍കി. പടം- mm TRA shujeekaranam താമരക്കുഴി റെസിഡൻറ്സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ നടന്ന ശുചീകരണ പ്രവൃത്തി മുനിസിപ്പാലിറ്റി പൊതുമാരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ സി.പി. ആയിശാബി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.