വാർഷിക യോഗം

കുട്ടനെല്ലൂർ: അഖിലകേരള എഴുത്തച്ഛൻ സമാജം കുട്ടനെല്ലൂർ-എളംതുരുത്തി ശാഖ വാർഷികയോഗം സംസ്ഥാന പ്രസിഡന്‍റ്​ അഡ്വ. പി.ആർ. സുരേഷ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്‍റ്​ എം.എൻ. അയ്യപ്പനെഴുത്തച്ഛൻ അധ്യക്ഷത വഹിച്ചു. മൂന്നുതവണ തെരഞ്ഞെടുക്കപ്പെട്ട പുത്തൂർ ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു സേതുമാധവനെയും എം.എൻ. അയ്യപ്പനെഴുത്തച്ഛനെയും യോഗം ആദരിച്ചു. വിദ്യാർഥികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. ജില്ല പ്രസിഡന്‍റ്​ കെ.കെ. ജയറാം മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി ജയകൃഷ്ണൻ ടി. മേപ്പിള്ളി, എം.കെ. ചന്ദ്രശേഖരൻ, ടി.കെ. ഗോവിന്ദനെഴുത്തച്ഛൻ, രാജി മോഹൻദാസ്, സനൂപ് വിജയകുമാർ, ജനപ്രതിനിധി ബിന്ദു സേതുമാധവൻ, എൻ.എൻ. വേണുഗോപാൽ, എം.കെ. രവി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.