പൂക്കോട്ടുംപാടം: അറബിക് ഒന്നാം ഭാഷയായി എടുത്ത് എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ നിലമ്പൂർ ഉപജില്ലയിലെ വിദ്യാർഥികൾക്ക് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ഉപജില്ല കമ്മിറ്റി സി.എച്ച് മെമ്മോറിയൽ ട്രോഫി വിതരണം ചെയ്തു. അനുമോദന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്‍റ് എ. സിദ്ദീഖ് ഹസൻ അധ്യക്ഷത വഹിച്ചു. മോട്ടിവേഷൻ ട്രെയിനറും മമ്പാട് എം.ഇ.എസ് കോളജ് അറബിക് ഡിപ്പാർട്മെന്റ് തലവനുമായ ഡോ. എം.കെ. സാബിഖ് ക്ലാസെടുത്തു. ഡി.ടി. മുജീബ്, കെ. മോഹൻദാസ്, എം. റഷീദ്, കെ. മുഹമ്മദ് മുസ്തഫ, പി. സിദ്ദീഖലി, പി. നുസ്രത്ത് ബീവി, സെക്രട്ടറി പി.സി. അബ്ദുൽ ഹമീദ്, അബ്ദുൽ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോppm1 കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ നിലമ്പൂർ ഉപജില്ല കമ്മിറ്റിയുടെ ഉപഹാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ വിതരണം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.