പെരിന്തൽമണ്ണ: ബൈക്കിലെത്തിയ രണ്ടുപേർ ആളൊഴിഞ്ഞ ഇടറോഡിൽ സ്ത്രീയെ തള്ളിവീഴ്ത്തി ഭീഷണിപ്പെടുത്തി ഒന്നര പവൻ സ്വർണമാല കവർന്നു. അങ്ങാടിപ്പുറം വലമ്പൂർ കുന്നത്തുപടി നാലുകണ്ണി പാലത്തിന് സമീപം വട്ടകശേരി ശാന്തയുടെ മാലയാണ് നഷ്ടപ്പെട്ടത്. ഇവർ മാതാവിന്‍റെ വീട്ടിൽ പോയി മടങ്ങി വരുമ്പോൾ മാസ്ക് ധരിച്ച ഒരാളാണ് ബൈക്ക് അടുത്ത് കൊണ്ടുവന്ന് നിർത്തി തള്ളിവീഴ്ത്തിയത്. മാല പൊട്ടിച്ചയുടൻ ശാന്തയുടെ സഹോദരിയുടെ മകൻ അഖിൽ ഓടിയെത്തിയെങ്കിലും അക്രമികൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബൈക്കിൽ കടന്നുകളഞ്ഞു. വീഴ്ചയിൽ ശാന്തക്ക് കൈക്ക് പരിക്കേറ്റു. സമീപത്ത് ആളുകൾ കുറവായതിനാൽ അക്രമികളെ പിടികൂടാനോ പിന്തുടരാനോ കഴിഞ്ഞില്ല. പെരിന്തൽമണ്ണ പൊലീസ് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും സ്ഥലത്തെത്തി വീട്ടുകാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.