മലപ്പുറം: യു.ജി.സി അംഗീകാരം കിട്ടാത്ത ഓപണ്‍ സര്‍വകലാശാലക്കുവേണ്ടി മറ്റു സര്‍വകലാശാലകളിലെ വിദൂര വിദ്യാഭ്യാസ, പ്രൈവറ്റ് രജിസ്ട്രേഷന് കോഴ്‌സുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടി ന്യായീകരിക്കാൻ സാധിക്കാത്തതാണെന്ന് എം.എസ്.എഫ്. ഒന്നാം പിണറായി സർക്കാറിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ടി. ജലീൽ കേരളത്തോട് ചെയ്ത ഏറ്റവും വലിയ ദ്രോഹമാണിതെന്നും സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസ് പറഞ്ഞു. ശാശ്വത പരിഹാരം സീറ്റുവർധനയല്ല, അധിക ബാച്ച് അനുവദിക്കലാണ്. വിദ്യാഭ്യാസമന്ത്രിയെ കണ്ട് ഈ ആവശ്യമുന്നയിച്ചിട്ടുണ്ട്. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്കെതിരെ മുന്‍ ഭാരവാഹി ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. സംഘടനയെ കളങ്കപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. സ്കോളർഷിപ്പിൽ നിലവില്‍ പ്രവേശനം നേടിയ വിദ്യാർഥികളെയും പദ്ധതിക്ക് നേതൃത്വം നല്‍കിയ കോഓഡിനേറ്റര്‍മാരെയും 26ന് മലപ്പുറത്ത് ആദരിക്കുമെന്നും നവാസ് പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആബിദ് ആറങ്ങാടി, ട്രഷറര്‍ സി.കെ. നജാഫ്, വൈസ് പ്രസിഡന്‍റുമാരായ ഷറഫുദ്ദീന്‍ പിലാക്കല്‍, ഷജീര്‍ ഇഖ്ബാല്‍, ഫാരിസ് പൂക്കോട്ടൂര്‍, റംഷാദ് പള്ളം തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.