കൊണ്ടോട്ടി: പട്ടികജാതി വിഭാഗത്തിലുള്‍പ്പെട്ട നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന കൊണ്ടോട്ടി നഗരസഭയിലെ ഒന്നാം വാര്‍ഡ് നീറ്റാണിമ്മല്‍ ലക്ഷംവീട് കൊളപ്പള്ളി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തിയ നഗരസഭ ഉപരോധ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ രാവിലെ എട്ടോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. സമരത്തില്‍ പങ്കെടുത്ത നാല്‍പതോളം പേരെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. രാവിലെ എട്ടോടെ എത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട സംഘം ഓഫിസ് പൂട്ടിയിടുകയായിരുന്നു. ഇതേതുടര്‍ന്ന് ജീവനക്കാര്‍ക്ക് ഓഫിസില്‍ പ്രവേശിക്കാനായില്ല. കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി വാതില്‍ തുറന്നതോടെ 12.30നാണ് ജീവനക്കാര്‍ക്ക് അകത്ത് പ്രവേശിക്കാനായത്. സമരത്തിന് നേതൃത്വം നല്‍കിയ 40 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പിന്നീടിവരെ സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു. കൊളത്തൂര്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു ജനകീയ പ്രതിഷേധം. ഉപരോധസമരം സെക്രട്ടറി കമ്പത്ത് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. പാറപ്പുറം അബ്ദുറഹ്മാന്‍, സി.പി. മൊയ്തീന്‍കുട്ടി മാസ്റ്റര്‍, വി.പി. മുഹമ്മദ്കുട്ടി, കൗണ്‍സിലര്‍ ശിഹാബ് കോട്ട, പി.എന്‍. ജാഫര്‍, കെ.പി. റസാഖ്, യു. സാജിദ് തുടങ്ങിയവര്‍ സംസാരിച്ചു. പടം me kdy 4uparodham കൊണ്ടോട്ടി നഗരസഭയിലേക്ക് മാര്‍ച്ച് നടത്തിയ ഒന്നാം വാര്‍ഡ് ജനകീയ സമിതി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.