കുറ്റിപ്പുറം ടൗണിൽ അനധികൃത പാർക്കിങ്ങിനെതിരെ നടപടി കർശനമാക്കും

കുറ്റിപ്പുറം: കുറ്റിപ്പുറം ടൗണിൽ ട്രാഫിക് നിയമം കർശനമാക്കുന്നു. അനധികൃത പാർക്കിങ്ങിനെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായി സംയുക്ത പരിശോധന നടത്തി. ട്രാഫിക് റെഗുലേറ്ററി യോഗം ചേർന്നതിന് ശേഷമാണ് പരിശോധന നടത്തിയത്. ടൗണിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്​ യാത്രക്കാർക്കും സ്കൂൾ കുട്ടികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഈ സ്ഥലങ്ങളിൽ നോ പാർക്കിങ്​ ബോർഡുകൾ സ്ഥാപിക്കാനും ഫുട്പാത്തിലെ കച്ചവടങ്ങൾ ഒഴിപ്പിക്കാനും ട്രാഫിക് റെഗുലേറ്ററി യോഗത്തിൽ തീരുമാനിച്ചു. അനധികൃതമായി ദീർഘനേരം വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ നിയമനടപടി കർശനമാക്കും പഞ്ചായത്തും പൊലീസും സംയുക്തമായി ബോധവത്​കരണ അനൗൺസ്​മെന്‍റ്​ നടത്തും. എഫ്.സി.ഐ ഗോഡൗണിന് മുന്നിൽ അനുവാദം നൽകിയതിൽ കൂടുതൽ വാഹനങ്ങൾ നിർത്തിയിടുന്നുണ്ടെങ്കിൽ അവർക്കെതിരെ നിയമനടപടി എടുക്കാനും തീരുമാനമായി. കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിൽ ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ്​ ഫസീന അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. സി.ഐ ശശീന്ദ്രൻ മേലേതിൽ, പി.ഡബ്ല്യു.ഡി അധികൃതർ, വില്ലേജ് ഓഫിസർ, ഓട്ടോ തൊഴിലാളി യൂനിയൻ ഭാരവാഹികൾ, ബസ് തൊഴിലാളി യൂനിയൻ ഭാരവാഹികൾ, വ്യാപാരി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-18 05:31 GMT